തണ്ണീർപന്തൽ: [nadapuram.truevisionnews.com] തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പിണറായിഭരണം അവസാനിപ്പിക്കുന്നതിന്റെ സെമിഫൈനലാണെന്ന് കെ.പി.സി.സി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി പി. സി. ഷീബയുടെ പ്രചാരണ ഉദ്ഘാടനം തണ്ണീർപന്തലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ‘ജനദ്രോഹഭരണം’ അവസാനിപ്പിക്കാൻ വോട്ടർമാർ ഒരുങ്ങിക്കഴിഞ്ഞുവെന്നും മാറ്റത്തിനായുള്ള ജനാഭിലാഷം തെരഞ്ഞടുപ്പിലൂടെ പ്രകടമാകുമെന്നും പ്രവീൺകുമാർ പറഞ്ഞു.
പ്രചാരണ യോഗത്തിൽ വിജയൻ തണ്ണീർപന്തൽ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞബ്‌ദുല്ല, റഷീദ് വെങ്ങളം എന്നിവരാണ് മുഖ്യപ്രഭാഷകർ.
വി.പി. ദുൽഖിഫിൽ, സന്തോഷ് തിക്കോടി, കുഞ്ഞബ്‌ദുല്ല നൊച്ചാട്ട്, പി. സി. ഷീബ, ഹാരിസ് മുറിച്ചാണ്ടി, സരള കൊള്ളിക്കാവിൽ, സുലൈഖ, ഇബ്രാഹിം മുറിച്ചാണ്ടി, ഐ. രാജൻ, ബാലകൃഷ്ണൻ മലയിൽ, കാട്ടിൽ മൊയ്‌തു, ഷോബിഷ് ആർ.പി., അശ്റഫ് വി., മഹമൂദ് എം., രമേഷ് നൊച്ചാട്ട്, ഷരീഫ് എം., നജീബ് ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Adv. K. Praveen Kumar, Pinarayi Vijayan



.jpeg)









.jpeg)























_(17).jpeg)




