നാദാപുരം: (https://nadapuram.truevisionnews.com/) കേരളത്തിന്റെ പൊതു മുതൽ സംരക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ടവർ കള്ളന്മാർക്കും കൊള്ളക്കാർക്കും പരവതാനി വി രിക്കുകയാണെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അയ്യപ്പഭക്തന്മാരുടെ ആശ്രയ കേന്ദ്രമായ ശബരിമലയിൽ പോലും കള്ളന്മാർ വിലസുന്ന കാഴ്ച ഏറെ ലജ്ജാകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിനെ കുട്ടിച്ചോറാക്കുന്ന പിണറായി സർക്കാറിന് എതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാദാപുരം പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം പി സൂപ്പി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ, ഡി സി സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ,സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്, ആവോലം രാധാകൃഷ്ണൻ,എൻ . കെ. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.കെ. നവാസ്, വി വി.മുഹമ്മദലി പി കെ ദാമു മാസ്റ്റർ, വലിയാണ്ടി ഹമീദ്, അഡ്വ. കെ. എം രഘുനാഥ്, എം കെ അഷ്‌റഫ്, സി.കെ നാസർ, എടത്തിൽ നിസാർ, വി.വി റിനീഷ്, മണ്ടോടി ബഷീർ മാസ്റ്റർ, എം.സി സുബൈർ,കണക്കൽ അബ്ബാസ്, ഇ കുഞ്ഞാലി, എരഞ്ഞിക്കൽ വാസു, ചാലിൽ ഹസ്സൻ എന്നിവർ സംസാരിച്ചു.
Even in Sabarimala, thieves are rampant - PK Kunjalikutty








































