നവാസിന്റെ പര്യടനം തുടങ്ങി: ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാർ നാടിന് അപമാനമെന്ന് മുല്ലപ്പള്ളി

നവാസിന്റെ  പര്യടനം തുടങ്ങി: ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാർ നാടിന് അപമാനമെന്ന് മുല്ലപ്പള്ളി
Dec 5, 2025 09:29 PM | By Kezia Baby

നാദാപുരം: (https://nadapuram.truevisionnews.com/) കേരളത്തിന്റെ സാംസ്കാരിക പൈതൃകം കളങ്കപ്പെടുത്തുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത പിണറായി സർക്കാർ ജനങ്ങൾക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി കെ കെ നവാസിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുറമേരി പഞ്ചായത്തിലെ വിലാതപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയം നേടുമെന്നും പിണറായി ഭരണത്തിന് എതിരായ ജനവികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. കൺവീനർ പി അജിത്ത് സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മയിൽ വയനാട് മുഖ്യ പ്രഭാഷണം നടത്തി.

നാദാപുരം ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. എ സജീവൻ, കൺവീനർ എൻ കെ മൂസ മാസ്റ്റർ, ചീഫ് കോഡിനേറ്റർ എം കെ അഷ്റഫ്, മണ്ടോടി ബഷീർ മാസ്റ്റർ, സി കെ പോക്കർ മാസ്റ്റർ, ടി കുഞ്ഞിക്കണ്ണൻ, മജീദ് കുയ്തേരി,കെ സജീവൻ, കിഴക്കയിൽ സൂപ്പി മാസ്റ്റർ, പ്രൊഫ. ഇ കെ അഹമ്മദ്,

അഷ്റഫ് പൊയ്ക്കര, വി വി സൈനുദ്ദീൻ, ഹാരിസ് കിഴക്കയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കെ കെ നവാസ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി അഖില മര്യാട്ട്, പുറമേരി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ അജയൻ പുതിയോട്ടിൽ, ലിബിഷ പനമ്പ്ര, ഇ ടി കെ രഗീഷ്, ഷിജി എന്നിവർ വോട്ട് അഭ്യർത്ഥന നടത്തി. എടക്കാട്ടിൽ അബ്ദുള്ള ഹാജി, കുന്നത്ത് ഹംസ, സി കെ റിയാസ്, ശ്രീജിത്ത് പനമ്പറ, ആർ കെ റഫീഖ്, എ കെ ഷബീർ, കെ സിജിന, കെ എം ഹമീദ് എന്നിവർ ഹാരാർപ്പണം നടത്തി. ആദ്യ ദിവസത്തെ പര്യടനം ഇന്ന് രാവിലെ 9 മണിക്ക് കുന്നുമ്മൽ പള്ളി പരിസരത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

തുടർന്ന് കക്കട്ടിൽ, അമ്പലക്കുളങ്ങര, കണ്ടോത്ത് കുനി, കൊയ്യാൽ, താഴെ നരിപ്പറ്റ, തെരുവംപറമ്പ്, പെരുവങ്കര, ഓത്തിയിൽ മുക്ക് കാപ്പാറോട്ട് മുക്ക്, കല്ലാച്ചി, സി ആർ പി മുക്ക്, പയന്തോങ്ങ്, ഒതയോത്ത് സ്കൂൾ, കുന്നത്ത്പള്ളി, പുളിക്കൂൽ, ആവടി മുക്ക് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുഞ്ഞിപുര മുക്കിൽ സമാപിക്കും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും.



Mullappally says Pinarayi government is a disgrace to the country for making people's lives miserable

Next TV

Related Stories
നവോത്ഥാന മുന്നേറ്റങ്ങൾക്ക് വഴിവെട്ടിയത് സുന്നി പ്രസ്ഥാനം: ത്വഹാ തങ്ങൾ

Dec 5, 2025 09:12 PM

നവോത്ഥാന മുന്നേറ്റങ്ങൾക്ക് വഴിവെട്ടിയത് സുന്നി പ്രസ്ഥാനം: ത്വഹാ തങ്ങൾ

നവോത്ഥാന മുന്നേറ്റങ്ങൾക് വഴിവെട്ടിയുത് സുന്നി പ്രസ്ഥാനവും നേതൃത്വവുമെന്ന് ത്വഹാ...

Read More >>
Top Stories