വാണിമേൽ: (https://nadapuram.truevisionnews.com/) ജനാധിപത്യ വിരുദ്ധമായി വാർഡ് വിഭജനം നടത്തിയിട്ടും വാണിമേൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്ന് കണ്ട എൽഡിഎഫിന്റെ രാഷ്ട്രീയ തന്ത്രമാണ് യുഡിഎഫിന്റെ പഞ്ചായത്ത് കൺവീനർ മുത്തലിബിന്റെ അറസ്റ്റെന്ന് ഐക്യ ജനാധിപത്യ മുന്നണി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ജാമ്യമില്ല വകുപ്പ് ചേർത്ത് മുത്തലിബിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ഭൂമി വാതുക്കലിൽ പ്രകടനം നടത്തി.
യു.ഡി.എഫ് ചെയർമാൻ എം. കെ മജീദ്, ജമാൽ കോരങ്കോട്ട്, അഷറഫ് കൊറ്റാല, കെ വി കുഞ്ഞമ്മദ്, ഡോൺ കെ തോമസ്, എൻ കെ ബാലകൃഷ്ണൻ, പി പി അമ്മദ്, അസ്‌ലം കളത്തിൽ, ചള്ളയിൽ കുഞ്ഞാലി, റാഷിദ് കെ ടി കെ , സുബൈർ തോട്ടക്കാട്, അഡ്വ. സുരേഷ് ബാബു, ഒ മുനീർ, തുടങ്ങിയവർ നേതൃത്വം നൽകി.
UDF protest in Vani Mela









































