വളയം: [nadapuram.truevisionnews.com] ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസ ഗ്രാമത്തിലെ പത്ത് വീട്ടമ്മമാർക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകി.
വീട്ടമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായകമായ ആധുനിക നൈപുണ്യങ്ങൾ നൽകുന്നതിനായി നടപ്പിലാക്കിയ ‘അഗ്നിച്ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലന ക്ലാസ് വടകര അഗ്രോ സർവീസ് സെന്ററിലെ ഇല്യാസ് അബ്ദുള്ള കൈകാര്യം ചെയ്തു.
പരിശീലന കിറ്റുകൾ സ്കൂൾ പ്രിൻസിപ്പൽ കെ. മനോജ് കുമാർ വിതരണം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ എൻ.ആർ. ഷബിത, അധ്യാപകരായ സിന്ധു ആർ. ചന്ദ്രൻ, സി. സീനിയ, എ. എൻ. അപർണ, വളന്റീയർ ലീഡർ സച്ചിദ എസ്.എസ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.
Mushroom farming training for housewives


































