നാദാപുരം: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നും മത്സരിക്കുന്ന എൽ.ഡി. എഫ് സ്ഥാനാർത്ഥി വത്സരാജ് മണലാട്ടിന്റെ പ്രചരണ ബോർഡിലാണ് രക്തദാന സന്ദേശം ഉള്ളത്.
65 തവണ രക്തദാനം നടത്തിയ വ്യക്തിയാണ് ഇവിടെ മത്സരിക്കുന്ന വത്സരാജ്. ബ്ലഡ് ഡോണേർസ് കേരള കോഡിനേറ്ററും താലൂക്ക് രക്ഷാധികാരിയുമാണ്. നേരത്തെ വടകര താലൂക്ക് കമ്മറ്റി പ്രസിഡണ്ടായിരുന്നു.
പ്രാദേശികപത്രപ്രവർത്തകനും നാദാപുരം ജർണലിസ്റ്റ് യൂനിയൻ പ്രസ് ക്ലബ്ബ് സെക്രട്ടറിയുമാണ്.ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ടായ വത്സരാജിനെ നാലാം വാർഡ് മുസ്ലിം ലീഗിൽ നിന്നും പിടിച്ചെടുക്കുന്നതിനായാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയിട്ടുളളത്.
ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രം നവീകരണ കമ്മറ്റി സെക്രട്ടറിയാണ്. മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ സന്തത സഹചാരിയായി പ്രിഡിഗ്രി വിദ്യാർത്ഥിയായ കാലം മുതൽ എട്ട് വർഷത്തോളം കൂടെയുണ്ടായിരുന്നു.


1996 ൽ മന്ത്രിയുടെ അഡി.പി.എ ആയും പ്രവർത്തിച്ചു. എടച്ചേരി തണൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗം, മലബാർ കാൻസർ സെന്റർ കൺട്രോൾ കൺസോർഷ്യം ഗ്രൂപ്പ് മെമ്പർ എന്ന നിലയിലും പ്രവർത്തിക്കുന്നു.
പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻററി സ്കൂൾ ലാബ് അസിസ്ററന്റാണ്. നിലവിലെ വാർഡ് മെമ്പർ മുസ്ലിം ലീഗിലെ കെ.പി സലീനയും, ബി.ജെ.പി യിലെ വി.പി പവിത്രനുമാണ് എതിരാളികൾ.
Blood donation message, Nadapuram constituency



.jpeg)
.jpeg)







.jpeg)
























_(17).jpeg)




