നാദാപുരം : [nadapuram.truevisionnews.com] ഷൂവിനടിയിലെ ചക്രങ്ങളുടെ വേഗതയും കൃത്യതയും അസാമാന്യ സമർത്ഥ്യത്താൽ ക്രമീകരിച്ച് ഒരു പ്രതിഭയുടെ കുതിപ്പ് നാടിന് അഭിമാനമാകുന്നു. ആർസം ഷെറിഫ് ഇത് മൂന്നാം തവണയും ദേശീയറോളർസ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇടം നേടി.
ഡിസംബറിൽ വിശാഖപടണത്ത് വച്ച് നടക്കുന്ന ദേശിയ റോളർസ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കോഴിക്കോട്ടു നിന്ന് ആർസം ഷെറിൻ യോഗ്യത നേടി. സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ രണ്ട് ഇനങ്ങളിൽ രണ്ട് മെഡലുകൾ നേടിയ ആർസം ഷെരിഫ് തൻ്റെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ (പതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയത്.
ഇത് മൂന്നാം തവണയാണ് ആർസം ഷെറിഫ് കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 2021 ൽ ഡിസംബറിൽ ഡൽഹിയിൽ വച്ച് നടന്ന ദേശീയ -റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലും, 2024 ൽ ബാംഗളൂരിൽ വച്ച് നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലും ആർസം ഷെറിഫ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് .
മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഡോ: ഷെറിഫ് യഹ്യയുടെയും ഡോ: ഷബാന ഷെറിഫിൻ്റെയും മകനാണ് .
Mount Guide International School at the National Roller Skating Championship













.jpeg)























_(17).jpeg)




