നാദാപുരം: [nadapuram.truevisionnews.com] അക്വാപോണിക്സി എന്ന നൂതന കൃഷിരീതിയിലൂടെ ശ്രദ്ധേയനാകുകയാണ് കർഷകനും, പ്രവാസി വ്യവസായിയുമായ ഇല്ലത്ത് മൊയ്തു ഹാജിയും ഭാര്യ സാജിദ മൊയ്തുവും.
നാദാപുരം - നരിപ്പറ്റ റോഡിലെ ഇല്ലത്ത് വീട്ടിലെ മുറ്റത്തും, പറമ്പിലുമാണ് അക്വാപോണിക്സ് കൃഷി രീതിയിലൂടെ വിളവിൽ വിസ്മയം തീർക്കുന്നത്. നാട്ടും പുറത്ത് നൂതന കൃഷി രീതി നടത്തി വിജയിച്ചതിൻ്റെ ആവേശത്തിലാണ് മൊയ്തുഹാജിയും ഭാര്യ സാജിദയും
"മായങ്ങൾ ചേർക്കാത്ത - വളം ചേർക്കാത്ത ആരോഗ്യപ്രദവും, രുചികരവുമായ പച്ചക്കറി ലഭിക്കുമെന്നതാണ് ഈ കൃഷി രീതിയുടെ ഗുണം. ഏറെ ലാഭകരവും, അധ്വാനം കുറഞ്ഞതുമായ ഈ കൃഷി രീതി നല്ല വെയിൽ ഉള്ള സ്ഥലം ലഭിച്ചാൽ ആർക്കും ചെയ്യാൻ കഴിയും.
കഴിഞ്ഞ വർഷങ്ങളിൽ നല്ല വിളവ് ലഭിച്ചു. താൽപ്പര്യമുള്ളവർക്ക് ഈ കൃഷിരീതി വന്നു കാണാം " മൊയ്തു ഹാജിയും ഭാര്യ സാജിദയും പറയുന്നു. ഈ കൃഷി രീതി നാട്ടിൽ പ്രചരിപ്പിക്കണമെന്ന ലക്ഷ്യവും ഇവർക്കുണ്ട്


മീനും, പച്ചക്കറിയും ഒരേ സമയം കൃഷി ചെയ്ത് വിളവെടുക്കാം. മൽസ്യ ടാങ്കിൽ രൂപപ്പെടുന്ന മൽസ്യവിസർജനവും, തീറ്റയുടെ അവശിഷ്ടങ്ങളും, ജലത്തിലെ മറ്റ് മറ്റ് സൂഷ്മ ജീവികളേയും ഒരു പമ്പ് സെറ്റ് വഴി പ്രത്യേകം തയ്യാറാക്കിയ ഫിൽട്ടർ ടാങ്കിൽ എത്തിച്ച് പച്ചക്കറിയിൽ എത്തിക്കും, ഇതു വഴി മൽസ്യടാങ്കിൽ രൂപപ്പെടുന്ന അമോണിയ തടയാനും, നൈട്രേറ്റാക്കി മാറ്റി സസ്യങ്ങൾക്ക് നല്ലരൂപത്തിൽ വളരാനും കഴിയുന്നതാണ് ഈ കൃഷി രീതി
പച്ചമുളക്, ക്യാബേജ് , ചൈനീസ് ക്യാബേജ് , ബ്രോക്കോളി, കോളിഫ്ലവർ, ക്യാപ്സിക്കം, പയർ , പാവക്ക , പീച്ചിങ്ങ , ചുരങ്ങ , പൊട്ടിക്ക , തക്കാളി, വെണ്ട എന്നിവയും കൂടതെ എക്സോട്ടിങ്ങ് ഫലവൃക്ഷങ്ങളായ ചബോട്ടീക്കാവ, മട്ടോവ, ലോഗൻ, റൊളോനീയ,ഉമ്മരചാമ്പ,തായ്പീൻ പേര,കിറ്റമൂൺ പ്ലാവ്,കാലാപാടി,കുളബ്,ഓൾ സീസൺ തുടങ്ങിയ മാവിനങ്ങളും,33 പ്ലാവ്,കബോഡിയൻ പ്ലാവ്,ആയുർ ചാക്ക്,ടാഗ് സൂരിയ,വിയറ്റ്നാം ഏർളി പ്ലാവ്,സൈറ്റ് ഫ്രൂട്ട്,മിൽക്ക് ഫ്രൂട്ട്,വെസ്റ്റ് ഇൻഡ്യൻ ചെറി,ഓറഞ്ച്, മുസബി, സീതപ്പഴം, റബൂട്ടാൻ, മാംഗോസ്റ്റീൻ,അത്തി,തെങ്ങ് ഇനങ്ങളായ രാംഗംഗ,ഗൗരി ഗോത്രി കാസർകോഡ്, രോഹിത് നഗർ കവുങ്ങുകൾ എന്നിവയും വളപ്പിൽ കൃഷി ചെയ്യുന്നു
നാടിൻ്റെ കാർഷിക ചരിത്രം തിരുത്താൻ ശേഷിയുള്ള കാർഷിക രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കാനുള്ള ചുവട് വെപ്പിലാണ് മൊയ്തുഹാജിയും ഭാര്യ സാജിദ മൊയ്തുവും.
Illath Moidu Haji and his wife Sajida Moidu, aquaponics farming method










































