നാദാപുരം:[nadapuram.truevisionnews.com] നാദാപുരം ബാർ അസോസിയേഷൻ കെട്ടിടോദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ്ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ വിശ്വാസം ആർജ്ജിമ്പോഴാണ് നീതിന്യായ വ്യവസ്ഥ കൂടുതൽ ജനകീയമാകുന്നതെന്നും ഇതിന് യുവ അഭിഭാഷകർക്ക് ക്രിയാത്മ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാർ കൗൺസിലുകൾ വഴി ഇത്തരം സൗഹൃദ വേദികൾ ഉണ്ടാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് പ്രമോദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു.
ജില്ല പ്രിൻസിപ്പൽ ആൻ്റ്സെഷൻസ് ജഡ്ജ് വി.എസ് ബിന്ദു കുമാരി, ഫാസ്റ്റ്ട്രാക്ക് ജഡ്ജ് നൗഷാദലി ,നാദാപുരം മുൻസിഫ് യദുകൃഷ്ണൻ, നാദാപുരംഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്അമൃത അരവിന്ദ് കുന്നുമ്മൽ ഗ്രാമന്യായാലയ് ജഡ്ജ്ആർദ്ര പി.ചന്ദ്രൻ, പോക്സോ കോടതി പബ്ലിക് പ്രൊസിക്യൂട്ടർ മനോജ് അരൂർ, പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർശ്രീജയൻ , ടി. ദിനേശൻ, ബാർ കൗൺസിൽ സെക്രട്ടറി സനോജ്സ്വാഗതവും ജിഷിൻ ബാബു നന്ദിയും പറഞ്ഞു.
Nadapuram Bar Council building inaugurated





.jpeg)










.jpeg)























