എടച്ചേരി: [nadapuram.truevisionnews.com]ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് എടച്ചേരിയിൽ സംഘടിപ്പിച്ച ഇൻട്രോ റാലി ശ്രദ്ധേയമായി. വിദ്യമേളങ്ങളുടെ അകമ്പടിയോടെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ, പഞ്ചായത്ത് യു.ഡി.എഫ് ഭരവാഹികൾ,
ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രധാന പ്രവർത്തകർ എന്നിവർ അണിനിരന്ന ഇൻട്രോ റാലി വേറിട്ട പ്രകടനമെന്ന നിലയിൽ ജനശ്രദ്ധ പിടിച്ചു പറ്റി.എടച്ചേരി പഞ്ചായത്തിൽ വരാൻ പോകുന്ന ഭരണമാറ്റത്തിൻ്റെ പ്രവചനമാണ് ഇൻട്രോ റാലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
തലായി ടൗണിൽ നിന്നാരംഭിച്ച റാലി കളിയാം വെള്ളി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ കേന്ദ്ര സഹമന്ത്രിയും കെ.പി.സി.സി മുൻ അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയ്തു.മുഴുവൻ സ്ഥാനാർഥികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ ഉപഹാരങ്ങൾ നൽകി.സൂപ്പി നരിക്കാട്ടേരി, ടി.കെ.അഹമദ്, കെ.പവിത്രൻ, ചുണ്ടയിൽ മുഹമ്മദ്, യു.പി മൂസ, ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷൻ സ്ഥാനാർഥി വൽസലകുമാരി ,കെ .പി ദാമോധരൻ, ആർ.ടി ഉസ്മാൻ, യു.പി മൂസ പി.കെ മുഹമ്മദ്, സി.പവിത്രൻ സംസാരിച്ചു.
The UDF's intro rally in Edachery was notable.





.jpeg)










.jpeg)























