തദ്ദേശ തെരഞ്ഞെടുപ്പ്; കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന് വിരാമം

തദ്ദേശ തെരഞ്ഞെടുപ്പ്; കർശന പോലീസ് സുരക്ഷയോടെ ആയഞ്ചേരിയിൽ പരസ്യ പ്രചാരണത്തിന് വിരാമം
Dec 10, 2025 01:51 PM | By Roshni Kunhikrishnan

ആയഞ്ചേരി:(https://vatakara.truevisionnews.com/)തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ച ഇന്നലെ ആയഞ്ചേരിയിൽ രാഷ്ട്രീയപാർട്ടികളുടെ കൊട്ടിക്കലാശം ആവേശഭരിതമായി. കർശനമായ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ മുന്നണികളും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 വരെ ആയഞ്ചേരിയിൽ കൊട്ടിക്കലാശം അനുവദിച്ചിരുന്നു.

കടമേരി റോഡിൽ യുഡിഎഫിനും വടകര റോഡിൽ എൽഡിഎഫിനും, തീക്കുനി റോഡിൽ ബിജെപിക്കും തിരുവള്ളൂർ റോഡിൽ എസ്‌ഡിപിഐക്കുമാണ് കൊട്ടിക്കലാശത്തിനു സ്ഥലം അനുവദിച്ചത്. പ്രവർത്തകർ ആവേശത്തോടെ പ്രകടനം വിളിച്ചും നൃത്തം ചവിട്ടിയും കൊടികൾ പാറിച്ചും കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടർമാരിലേക്ക് പകർന്നു. ശക്തമായ പോലിസ് കാവലിൽ ആണ് കൊട്ടിക്കലാശം നടന്നത്. കൃത്യം 4.30 നു തന്നെ കൊട്ടിക്കലാശം അവസാനിപ്പിച്ചു പ്രവർത്തകർ പിരിഞ്ഞു പോയിരുന്നു.നാളത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം നടക്കും.

Advertising campaign ends in Ayanjary amid tight police security

Next TV

Related Stories
ആയഞ്ചേരിയിൽ 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി സംഘടിപ്പിച്ച് എൽഡിഎഫ്

Dec 10, 2025 12:35 PM

ആയഞ്ചേരിയിൽ 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി സംഘടിപ്പിച്ച് എൽഡിഎഫ്

ആയഞ്ചേരിയിൽ 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി സംഘടിപ്പിച്ച്...

Read More >>
എൽഡിഎഫ് വിജയത്തിനായി ഒഞ്ചിയത്ത് വാഹന പ്രചാരണ ജാഥ നടത്തി കേരള പ്രവാസി സംഘം

Dec 10, 2025 10:52 AM

എൽഡിഎഫ് വിജയത്തിനായി ഒഞ്ചിയത്ത് വാഹന പ്രചാരണ ജാഥ നടത്തി കേരള പ്രവാസി സംഘം

എൽഡിഎഫ് വിജയത്തിനായി ഒഞ്ചിയത്ത് വാഹന പ്രചാരണ ജാഥ നടത്തി കേരള പ്രവാസി...

Read More >>
ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം പി

Dec 9, 2025 10:52 PM

ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം പി

ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം...

Read More >>
വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ തീരുമാനിച്ചു

Dec 9, 2025 12:40 PM

വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ തീരുമാനിച്ചു

വടകരയിൽ കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്താൻ...

Read More >>
സ്ഥാനാർഥി പ്രചാരണം; മണിയൂരിൽ 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി നടത്തി

Dec 9, 2025 11:54 AM

സ്ഥാനാർഥി പ്രചാരണം; മണിയൂരിൽ 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി നടത്തി

മണിയൂരിൽ 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി...

Read More >>
ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 9, 2025 10:53 AM

ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം - മുല്ലപ്പള്ളി...

Read More >>
Top Stories

News Roundup