വളയം : ( https://nadapuram.truevisionnews.com/ ) വളയത്ത് എൽ ഡി എഫിന് ഉജ്ജ്വല വിജയം . പതിനഞ്ച് വാർഡിൽ പതിനൊന്നിടത്തും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി കെ അജിത 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥി അഫ്സതിനെ പരാജയപ്പെടുത്തി.
അത്യന്തം വാശിയേറിയ പോരാട്ടത്തിൽ പതിനഞ്ചാം വാർഡിലെ സിപിഐയിലെ എൽ ഡി എഫ് സ്ഥാനാർഥി ബീന കുനിയിൽ 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വളയം പഞ്ചായത്തിന്റെ ഭരണം ഇടതുപക്ഷത്തിന് ഉറപ്പായി.

വളയം ഒന്നാം വാർഡിൽ യുഡിഫ് സ്ഥാനാർഥി വിജയിച്ചു. രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ ചന്ദ്രി 610 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ. വിനോദൻ 68 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.



നാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പ്രീത 406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി പികെ സുരേന്ദ്രനെ 445 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരായാജയപ്പെടുത്തി എം നികേഷ് വിജയിച്ചു. എട്ടാം വാർഡിൽ എം ദിവാകരൻ 280 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Local body elections, vote counting results, LDF wins resounding victory in Valayam











































.jpeg)