വടകര :(https://vatakara.truevisionnews.com/) സംസ്ഥാന സർക്കാർ അനുവദിച്ച 5.52 കോടി രൂപ ഫലപ്രദമായി വിനിയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ, 5.33 കിലോമീറ്റർ നീളമുള്ള വില്യാപ്പള്ളി ആയഞ്ചേരി റോഡ് മുഴുവനായി ബിഎംബിസി നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.എന്നാൽ ഈ റോഡിന് ഇരുവശവും ഉള്ള വള്ളിയാട് എൽ പി സ്കൂൾ, വള്ളിയാട് യു പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ രീതിയിൽ കൈവരികളും മറ്റും നിർമ്മിക്കണമെന്ന് എംഎൽഎ എന്ന നിലയിൽ സ്കൂളിലെ പിടിഎ പ്രതിനിധികളും അധ്യാപകരും അഭ്യർത്ഥിച്ചിരുന്നു.
വില്യാപ്പള്ളി ആയഞ്ചേരി റോഡ് ഉദ്ഘാടന വേളയിൽ പൊതുമരാമത്ത് വകുപ്പ് ശ്രീ പി എ മുഹമ്മദ് റിയാസിനെ ഇക്കാര്യം നേരിട്ട് ബോധിപ്പിക്കുകയും ചെയ്തിരുന്നു.ദ്രുതഗതിയിൽ തന്നെ പദ്ധതിക്ക് അനുമതി നൽകുകയും ,പ്രവൃത്തി ടെൻഡർ ചെയ്യുകയും ഡിസംബർ മാസം തന്നെ പൂർത്തീകരിക്കുകയുമാണ്. 20 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്കായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.
സ്റ്റീൽ ഹാൻഡ് റെയിൽ,നടപ്പാതയിൽ ഇൻറർലോക്ക് പകൽ,ഐറിഷ് ഡ്രെയിൻ,ഫുട്പാത്ത് കവറിംഗ് സ്ലാബ് എന്നിവയാണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാർ ഈ പദ്ധതിക്ക് ഫണ്ട് അനുവദിച്ചതിലൂടെ 400 ൽപ്പരം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും , രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമായി.



Safety - The Public Works Department kept its word









































.jpeg)