സർഗാലയ ഒരുങ്ങി;അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് ഡിസംബർ 23ന് തുടക്കം

സർഗാലയ ഒരുങ്ങി;അന്താരാഷ്ട്ര കലാ കരകൗശല മേളക്ക് ഡിസംബർ  23ന് തുടക്കം
Dec 21, 2025 01:04 PM | By Kezia Baby

വടകര: (https://vatakara.truevisionnews.com/) സർഗാലയ കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര കലാ കരകൗശല മേള 23 മുതൽ ജനുവരി 11 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഔപചാരിക ഉദ്ഘാടനം 25-ന് വൈകീട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഷാഫി പറമ്പിൽ എംപി, കളക്ടർ സ്നേഹിൽകുമാർ സിങ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല എന്നിവർ പങ്കെടുക്കും.

മേളയിൽ ബലാറസ്, ഈജിപ്ത്, ഇറാൻ, ഇസ്രയേൽ, ജോർദാൻ, കസാഖിസ്ഥാൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ

രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നും മുന്നൂറോളം കരകൗശല വിദഗ്ദർ പങ്കെടുക്കും. നിരവധി പുതുമകളുമായാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഹാൻഡും തീം പവലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ളവർ ഷോ, ടൂറിസം എക്‌സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, വാഹന പ്രദർശനം, കളരി പ്രദർശനം, വിവിധ വിനോദോപാധികൾ എന്നിവയുണ്ട്. ഇത്തവണ പ്രത്യേകമായി രാജസ്ഥാൻ ഭക്ഷ്യവിഭവങ്ങൾ മേളയിൽ ഒരുക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫാഷൻ ഷോ ജനുവരി 10-ന് നടക്കും.

രാജ്യത്തിനകത്തും പുറത്തും നിന്നായി രണ്ടുലക്ഷത്തിലധികം പേർ മേള കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷ്, മാനേജർ കെ.കെ.ശിവദാസൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ എസ്.നിപിൻ, ക്രാഫ്ട്സ് ആൻഡ് ഡിസൈൻ മാനേജർ കെ.കെ.ശിവദാസൻ, സി.സൂരജ്, എസ്.അശോക് കുമാർ എന്നിവർ പങ്കെടുത്തു.

International Arts and Crafts Fair to begin on December 23

Next TV

Related Stories
പാലയാട് പെൺകരുത്ത്; തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറിക്കെതിരെ പ്രതിഷേധം കത്തുന്നു

Dec 21, 2025 12:22 PM

പാലയാട് പെൺകരുത്ത്; തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറിക്കെതിരെ പ്രതിഷേധം കത്തുന്നു

തൊഴിലുറപ്പ് പദ്ധതിയിലെ അട്ടിമറിക്കെതിരെ പ്രതിഷേധം...

Read More >>
കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

Dec 21, 2025 10:22 AM

കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ്...

Read More >>
പൊലീസ്  അന്വേഷണം; വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി

Dec 21, 2025 07:52 AM

പൊലീസ് അന്വേഷണം; വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല നഷ്ടപ്പെട്ടു ,...

Read More >>
മ​ല​യാ​ള ച​ല​ച്ചി​ത്ര​ത്തി​ന്‍റെ വ്യാ​ക​ര​ണം മാ​റ്റി മ​റി​ച്ച പ്ര​തി​ഭ: മു​ല്ല​പ്പ​ള്ളി

Dec 20, 2025 11:14 PM

മ​ല​യാ​ള ച​ല​ച്ചി​ത്ര​ത്തി​ന്‍റെ വ്യാ​ക​ര​ണം മാ​റ്റി മ​റി​ച്ച പ്ര​തി​ഭ: മു​ല്ല​പ്പ​ള്ളി

ച​ല​ച്ചി​ത്ര​ത്തി​ന്‍റെ വ്യാ​ക​ര​ണം മാ​റ്റി മ​റി​ച്ച പ്ര​തി​ഭ:...

Read More >>
ഇടതുഭരണം ജനങ്ങൾക്ക് ബാധ്യത; പിണറായി ഭരണത്തെ തൂത്തെറിയാൻ നേരമായി- എംഎൽഎ എൻ. ഷംസുദീൻ

Dec 20, 2025 12:33 PM

ഇടതുഭരണം ജനങ്ങൾക്ക് ബാധ്യത; പിണറായി ഭരണത്തെ തൂത്തെറിയാൻ നേരമായി- എംഎൽഎ എൻ. ഷംസുദീൻ

പിണറായി സർക്കാരിനെതിരെ ജനവികാരം ഉയരണമെന്ന് എൻ....

Read More >>
Top Stories

News Roundup