ജില്ലാതല ഉദ്ഘാടനം; എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് പുറമേരിയിൽ തുടങ്ങി

 ജില്ലാതല ഉദ്ഘാടനം; എൻഎസ്എസ് സപ്തദിന  സഹവാസ ക്യാമ്പ് പുറമേരിയിൽ തുടങ്ങി
Dec 26, 2025 10:09 PM | By Roshni Kunhikrishnan

പുറമേരി :nadapuram.truevisionnews.com] എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാതല ഉദ്ഘാടനം പുറമേരിയിൽ നടന്നു.

ഓർക്കാട്ടേരി കെകെ എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ്യാണ് പുറമേരി കെആർ ഹയർ സെക്കണ്ടറി സ്കൂളിൽ കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കോഴിക്കോട് റീജിയൻ പ്രോഗ്രാം കോഡിനേറ്റർ എസ് ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു.

ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിൽ യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്നതാണ് മുഖ്യ ആശയം. പുറമേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സജീവൻ മാസ്റ്റർ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ കെ കെ രമേശൻ സ്വാഗതം പറഞ്ഞു.

നാദാപുരം ക്ലസ്റ്റർ കോഡിനേറ്റർ ബിജീഷ് കെ കെ എൻഎസ്എസ് സന്ദേശവും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർപി ജ്യോതി പദ്ധതി വിശദീകരണവും നടത്തി.

അംഗനവാടി കുരുന്നുകൾ കലാപരിപാടികൾ അവതരിപ്പിച്ചു. വാർഡ് മെമ്പർ ഷംസു മഠത്തിൽ, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് വി.സി, പിടിഎ പ്രസിഡണ്ട് സി കെ ബിജു, എസ് എം സി ചെയർമാൻ സുബൈർ കെ ടി കെ, നിസാർ പി, കെ കെ എം ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ എൻ വി സീമ , കെ ആർ എച്ച്എസ്എസ് പ്രിൻസിപ്പാൾ ലളിതാംബിക ഇ കെ, എച്ച് എം ഷൈനി കെ, സ്റ്റാഫ് പ്രതിനിധി വിനോദ് പി, രജീഷ് വി പി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ എൻഎസ്എസ് വളണ്ടിയർ ശ്രീദേവി കക്കാട് നന്ദി പറഞ്ഞു.

ഡിജിറ്റൽ സാക്ഷരത പരിപാടിയായ ഡിജിറ്റൽ കൂട്ടുകാർ, വീടുകളിൽ സുരക്ഷാ ബോധവൽക്കരണവും പ്രഥമ ശുശ്രൂഷ പരിശീലനവും നൽകുന്ന കരുതൽ കവചം, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന വിത്തും കൈക്കോട്ടും, ലഹരിക്കെതിരെയുള്ള പ്രചാരണ പരിപാടിയായ ലഹരിക്കെതിരെ നാടുണരട്ടെ അംഗനവാടി ദത്തെടുക്കുന്ന പരിപാടിയായ സ്നേഹാങ്കണം, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന മണ്ണും മനുഷ്യനും,

നാടിനെ അറിയാൻ ശ്രമിക്കുന്ന പരിപാടിയായ ഗ്രാമപഥാ, പ്രാദേശിക ചരിത്രം തേടുന്ന പദ്ധതിയായ വേരുകൾ തേടി, പ്രകൃതിജന്യ വിഭവങ്ങളിലെ മൂല്യ വർദ്ധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പരിശീലന പരിപാടിയായ കൈമുതൽ, തദ്ദേശ ഭരണകൂടത്തെ അടുത്ത് അറിയാൻ ശ്രമിക്കുന്ന പരിപാടിയായ ഗ്രാമസ്വരാജ്, ശുചിത്വ ബോധവൽക്കരണവും ഹരിത കർമ്മ സേന ആദരവും ഉൾപ്പെടുന്ന പരിപാടിയായ ഹരിത സാക്ഷ്യം, ദുരന്തനിവാരണ പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയായ സന്നദ്ധം, എയ്ഡ്സ് അവബോധന പരിപാടിയായ ഉണർവ് തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്യാമ്പുമായി ബന്ധപ്പെട്ട് നടക്കും.

District level inauguration; NSS seven-day co-existence camp begins in purameri

Next TV

Related Stories
പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ്

Dec 26, 2025 01:29 PM

പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ്

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...

Read More >>
പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്

Dec 26, 2025 09:24 AM

പുറമേരിയെ നയിക്കാൻ; സബീദ കേളോത്ത് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ്

തൂണേരി ഗ്രാമപഞ്ചായത്ത്,യുഡിഎഫ്,വളപ്പിൽ കുഞ്ഞമ്മദ്...

Read More >>
 ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

Dec 25, 2025 10:00 PM

ആരോഗ്യ നാദാപുരം; അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം തുടങ്ങി

അബ്ദാർ ഡേട്സ് ആൻ്റ് നട്സ് കല്ലാച്ചിയിൽ പ്രവർത്തനം...

Read More >>
 ഓർമ്മ പുതുക്കി ;  കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

Dec 25, 2025 09:51 PM

ഓർമ്മ പുതുക്കി ; കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ സമരണാഞ്ജലി

കെ.വി കണ്ണൻ മാസ്റ്റർക്ക് വളയത്തിൻ്റെ...

Read More >>
Top Stories










News Roundup