നാദാപുരം: [nadapuram.truevisionnews.com] കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാദാപുരത്തിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങായ ‘വിക്ടോറിയസ് കോൺവൊക്കേഷൻ സെറിമണി’ ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എസ്. അരുണ്‍കുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ അക്കാദമികനായ എൻഐടി കോഴിക്കോട് അസോസിയേറ്റ് പ്രൊഫസർ ഡോ. കുമാരവേൽ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി. ജെ. വിൻസെന്റ്, എ.കെ. രവിന്ദ്രൻ, പി.കെ. രാജു, കെ.ടി. അനഘ, കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി, സി. ഷിൻസി എന്നിവർ ആശംസകൾ നേർന്നു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഒ.വി. അശോകൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
College of Applied Science Nadapuram

































.jpeg)








