വടകര:{vatakara.truevisionnews.com} ജിവിഎച്ച്എസ്എസ് മടപ്പള്ളി എൻഎസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി.
ചെല്ലട്ടു പൊയിൽ ജനകിയ വായനശാലയിൽ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.എം.ജനാർദ്ദനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. നിതിൻ വി. ആർ (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വടകര )വിഷയാവതരണം നടത്തി.
കെ പി. രാജേന്ദ്രൻ , കെ. കെ രാജേഷ്, കെ. കെ നിജീഷ് എന്നിവർ ആശംസകൾ അറിയിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ.രാഹുൽ ആർ നന്ദി രേഖപ്പെടുത്തി.

Road safety awareness class held as part of a seven-day camp in Vadakara










































