നാദാപുരം: [nadapuram.truevisionnews.com] കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കലാമേള സി.സി.യു.പി.സ്കൂളിൽ വെച്ചു നടന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു.
ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. 16 ഇനങ്ങളിലായിരുന്നു മത്സരം. ബ്ലോക്കിലെ 8 യൂണിറ്റുകൾമത്സരത്തിൽ പങ്കെടുത്തു. വളയം യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ടി.പി. സത്യനാഥൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി.റണ്ണർ അപ്പിനുള്ള കെ.പി. ചാത്തുമാസ്റ്റർ മെമ്മോറിയൽ ട്രോഫി പുറമേരി യൂണിറ്റും നേടി.
തൂണേരി യൂണിറ്റിനാണ് മൂന്നാം സ്ഥാനം. ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ.ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, കൺവീനർ വാസു പുതിയോട്ടിൽ, പി. വി. വിജയകുമാർ, എം.കെ. രാധ,എ.ശ്രീധരൻ, പി.കെ.സുജാത, ടി. പീതാംബരൻ, ടി. രാജൻ, ടി.അബ്‌ദുറഹ്മാൻ, സി.എച്ച്. ശങ്കരൻ, വി.രാജലക്ഷ്‌മി, പി. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Thuneri Block Service Pensioners Art Festival








































