വളയം: [nadapuram.truevisionnews.com] ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ യുവതികൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ ഈ മാസം 17-ാം തീയതിക്കുള്ളിൽ ബന്ധപ്പെട്ട ആശാ വർക്കർമാർ മുഖേന അപേക്ഷ സമർപ്പിക്കണം.
പോത്തുകുട്ടി വിതരണം, മട്ടുപ്പാവ് കൃഷി, കവുങ്ങ് തൈ വിതരണം, തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ടവർ തങ്ങളുടെ ഗുണഭോക്തൃവിഹിതം ജനുവരി 17-നകം ഒടുക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വളയം പഞ്ചായത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം










































