വടകര:(https://vatakara.truevisionnews.com/)തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവർത്തകനും പടയണി ലേഖകനുമായ ടി.എൻ.മനോജിന് വടകര പത്രപ്രവർത്തക യൂണിയൻ സ്വീകരണം നൽകി.
മുതിർന്ന പത്രപ്രവർത്തകൻ കെ.വിജയകുമാരൻ മെമന്റോ നൽകി. യൂണിയൻ പ്രസിഡന്റ് ഒ.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.ലിജീഷ്, വി.പി.പ്രമോദ്, ഇസ്മായിൽ മാടാശ്ശേരി, വി.വി.രഗീഷ്, കെ.ശശികുമാർ, എം.അശ്വനി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.കെ.വിജേഷ് സ്വാഗതവും ട്രഷറർ രാജീവൻ പറമ്പത്ത് നന്ദിയും പറഞ്ഞു.
Reception given to T.N. Manoj, who was elected as a member of Thodannoor Block Panchayat



































