വടകര:(https://vatakara.truevisionnews.com/) ട്രെയിൻ യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വടകര റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് ഓട്ടോ റിക്ഷാ ബൂത്ത് പ്രവർത്തനം തുടങ്ങി. റെയിൽവേ, റൂറൽ പോലീസ്, വടകര ടൗൺ റോട്ടറി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബുത്ത് സ്ഥാപിച്ചത്.
ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. വടകര ടൗൺ റോട്ടറി പ്രസിഡന്റ് ശോഭാ പ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചീഫ് കൊമേഴ്ഷ്യൽ ഇൻസ്പെക്ടർ കബിൽ റഹ്മാൻ, ഡിവൈഎസ്പിമാരായ സനൽ, രമേഷ്, ചീഫ് കൊമേഴ്ഷ്യൽ ഇൻസ്പെക്ടർ സിദ്ദാർഥ്, വൽസലൻ കുനിയിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Pre-paid auto booth starts functioning at Vadakara railway station
































