ഒഞ്ചിയം:(https://vatakara.truevisionnews.com/) സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന യു.കുഞ്ഞിരാമന്റെ 34-ാമത് ചരമവാർഷികം ഒഞ്ചിയത്ത് ആചരിച്ചു. സിപിഐ എം നേതൃത്വത്തിലാണ് ചരമവാർഷികദിനം ആചരിച്ചത്.
കൈനാട്ടി കേന്ദ്രീകരിച്ച് നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി വീട്ടുവളപ്പിലെ യു കുഞ്ഞിരാമൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി എം മെഹബൂബ് പുഷ്പചക്രം സമർപ്പിച്ച് അനുസ്മരണ പൊതുയോഗവും ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റിയംഗം പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ കെ പവിത്രൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് എന്നിവർ സംസാരിച്ചു.

Onchiyat U Kunhiraman's death anniversary







































