Jan 25, 2026 10:54 AM

മുക്കാളി:[vatakara.truevisionnews.com] സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജ് സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ സംരംഭകത്വ സെമിനാർ നടത്തി.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രനർഷിപ് ഡെവലപ്മെന്റ് ജില്ലാ വ്യവസായ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്. ജില്ലാ വ്യവസായ ഓഫീസ് അസിസ്റ്റന്റ് മാനേജർ ഗിരീഷ് സെമിനാർ ഉദ്‌ഘാടനം ചെയ്തു.

ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആന്റ് കോമേഴ്സ് പ്രതിനിധി ശരത് മുഖ്യപ്രഭാഷണം നടത്തി.സ്റ്റാർട്ട് അപ്പ് മെന്റർ നിസാമുദീൻ, അഴിയൂർ ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ ദിജേഷ്, കൊഴിലാണ്ടി ബ്ലോക്ക് ഇൻഡസ്ട്രിസ് ഓഫീസർ നിജീഷ് എന്നിവർ ക്ലാസെടുത്തു. നീതു ചന്ദ്രൻ സ്വാഗതവും ഷീല എസ് നന്ദിയും പറഞ്ഞു

Entrepreneurship seminar held in Mukkali

Next TV

Top Stories