നാദാപുരം: [nadapuram.truevisionnews.com] കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട്ട് 'രോഷാഗ്‌നി' പ്രതിഷേധം സംഘടിപ്പിച്ചു.
വിത്ത് ബില്ല് പിൻവലിക്കുക, രാസവളങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുക, തൊഴിലുറപ്പ് നിയമ ഭേദഗതി ഉപേക്ഷിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പരിപാടിയുടെ ഭാഗമായി വിത്ത് ബില്ലിന്റെ പകർപ്പ് പ്രവർത്തകർ തീയിട്ട് നശിപ്പിച്ചു. കിസാൻ സഭ കോഴിക്കോട് ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ. കണ്ണൻ, ജോർജ് ഡൊമിനിക്, റോബിൻ പോൾ, പി.സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Farmers' strike in Nadapuram



































