തൂണേരി: [nadapuram.truevisionnews.com] പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗ യാത്രയുടെ നാദാപുരത്തെ സ്വീകരണ പരിപാടി ഗംഭീരമാക്കാൻ തൂണേരി പഞ്ചായത്ത് യുഡിഎഫ് തീരുമാനിച്ചു.
ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സ്വീകരണ സമ്മേളനത്തിലേക്ക് പരമാവധി പ്രവർത്തകരെ എത്തിക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. വിഷയം ചർച്ച ചെയ്യാൻ ചേർന്ന പഞ്ചായത്ത് യുഡിഎഫ് പ്രവർത്തക കൺവൻഷൻ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി ജാഫർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ കെ ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. എ സജീവൻ, ആവോലം രാധാകൃഷ്ണൻ, വളപ്പിൽ കുഞ്ഞമ്മദ്, സി അബ്‌ദുൽ ഹമീദ്, പി രാമചന്ദ്രൻ, കളത്തിൽ മൊയ്‌തു ഹാജി, അശോകൻ തൂണേരി, കെപിസി തങ്ങൾ, നടക്കേൻ്റെവിട അമ്മദ് ഹാജി, യു കെ വിനോദ് കുമാർ, കെ എം അബൂബക്കർ ഹാജി, വി കെ രജീഷ്, ഫസൽ മട്ടാൻ, ഫൗസിയ സലിം എൻ സി, പി കെ സുജാത ടീച്ചർ, സുധ സത്യൻ, ഉഷ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
New Era Journey, UDF Convention in Thuneri




































_(17).jpeg)





