നാദാപുരം: [nadapuram.truevisionnews.com] കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ കെ.കെ. നവാസിന് ചെക്യാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് ആശിഖ് കെ. സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.കെ. ജമീല, സി.എച്ച്. ഹമീദ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ള കെ.കെ., കെ.പി. കുമാരൻ, ബീജ കെ. എന്നിവർ സ്വീകരണ പരിപാടിയിൽ സംസാരിച്ചു.
District Panchayat Vice President K.K. Nawaz received a warm welcome




































_(17).jpeg)





