വാണിമേൽ: [nadapuram.truevisionnews.com] പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ ഏഴാം വാർഷികാഘോഷവും രണ്ടാം ബ്ലോക്കിൻ്റെ ഉദ്ഘാടനവും ഫെബ്രുവരി 5-ന് നടക്കുന്നു. ഈ പരിപാടിയുടെ പ്രചരണാർത്ഥം വാണിമേൽ പഞ്ചായത്തിൽ വിളംബര പര്യടനം സംഘടിപ്പിച്ചു.
ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി പര്യടനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് മൊയ്തു ചിക്കപുറത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി.സി ആലിക്കുട്ടി, ഒ.പി കുഞ്ഞമ്മദ്, വി.കെ മൂസ, അഷ്റഫ് കൊറ്റാല, ഒ.ടി കുഞ്ഞമ്മദ്, കെ.വി ആരിഫ്, വി.കെ കുഞ്ഞാലി, പി.കെ മമ്മു ഹാജി, സി.പി പോക്കർ ഹാജി, ഒ. മുനീർ, സി.വി മൊയ്‌തീൻ ഹാജി എന്നിവർ സംസാരിച്ചു.
Parakkadavu Dialysis Center Anniversary


































