വാണിമേൽ: [nadapuram.truevisionnews.com] വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ രൂക്ഷമാകുന്ന കാട്ടുപന്നി ശല്യം ഉൾപ്പെടെയുള്ള വന്യമൃഗശല്യം തടയുന്നതിനായി കർഷകരുടെ പങ്കാളിത്തത്തോടെ കടുപ്പമേറിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതിൻ്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും ചേർന്ന് സംയുക്ത ആലോചനായോഗം നടത്തി. കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവച്ചുകൊല്ലാൻ ഷൂട്ടർമാരെ ഏർപ്പെടുത്താനാണ് യോഗത്തിലെ പ്രധാന തീരുമാനം.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക് അംഗം കെ.ടി. ബാബു ചെയർമാനായും റിട്ട. ഫോറസ്റ്റർ കെ.പി. അബ്ദുല്ല കൺവീനറായും 18 അംഗ സമിതി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. രാജീവൻ, കെ.ടി. ബാബു, രാജു അലക്സ്, റെയ്ഞ്ച് ഓഫിസർ എ.എൻ. ഷംനാസ്, പഞ്ചായത്ത് സെക്രട്ടറി മനോജ് എന്നിവർ സംസാരിച്ചു.
Shooters will come to shoot the pigs.








































