ജെഎൻഎം ജിഎച്ച്എസ്എസിന് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ നൽകി

ജെഎൻഎം ജിഎച്ച്എസ്എസിന് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ നൽകി
Feb 12, 2026 01:31 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) വിദ്യാലയങ്ങളിലെ ശുചിത്വ പരിപാലനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പണം ജെഎൻഎം ജിഎച്ച്എസ്എസിന് ഇൻസിനറേറ്റർ കൈമാറി.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള ഈ സംവിധാനം ഒരുക്കിയത്. വടകര നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ കെ എം ഷൈനി അധ്യക്ഷത വഹിച്ചു. എച്ച്എൽഎൽ പ്രതിനിധികളുടെ മേൽനോട്ടത്തിൽ മെഷീന്റെ ഇൻസ്റ്റാളേഷനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനവും വരും ദിവസങ്ങളിൽ പൂർത്തിയാക്കും.

ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വിനു, കോ-ഓർഡിനേറ്റർ പി ഷംന, കൗൺസിലർ വി കെ ദിലീപ്, പ്രധാനാധ്യാപകൻ സി ടി സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ പി അജിന എന്നിവർ സംസാരിച്ചു.

JNM provided incinerator to GHSS for sanitary waste treatment

Next TV

Related Stories
ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ മേള

Feb 12, 2026 07:38 PM

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ മേള

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ...

Read More >>
വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം ചെയ്തു

Feb 12, 2026 04:20 PM

വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം ചെയ്തു

വടകരയിൽ നവീകരിച്ച കെഎസ്എഫ്‌ഇ രണ്ടാം ശാഖ ഓഫീസ് ഉദഘാടനം...

Read More >>
'സംസ്ഥാനത്തെ കടക്കെണിയിലാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്' - വി ഡി സതീശൻ

Feb 11, 2026 10:38 PM

'സംസ്ഥാനത്തെ കടക്കെണിയിലാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്' - വി ഡി സതീശൻ

'സംസ്ഥാനത്തെ കടക്കെണിയിലാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്' - വി ഡി...

Read More >>
വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

Feb 11, 2026 04:38 PM

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി പിടിയിൽ

വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; മടപ്പള്ളി സ്വദേശി...

Read More >>
Top Stories