വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ

വയോധികന്റെ ആത്മഹത്യ: സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എംഎല്‍എ
Jun 1, 2026 08:11 PM | By Athira V
#Latest News #Vatakara Suicide Case #K K Rama

വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിന്റെ പേരില്‍ ആത്യമഹത്യ ചെയ്യേണ്ടിവന്ന ഇബ്രാഹിമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സൊസൈറ്റിക്കെതിര ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കെ.കെ രമ എംഎല്‍എ.

ആത്മഹത്യചെയ്ത ഇബ്രാഹിമിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വടകര ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ കളിപ്പാട്ടങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും കച്ചവടത്തിലൂടെ ജീവിച്ച സാധാരണക്കാരനായ മനുഷ്യനാണ് ഇബ്രാഹിം ഹാജി.

അദ്ദേഹത്തിന്റെ മരണം മനഃസാക്ഷിയുള്ളവരെ മരവിപ്പിക്കുന്നതാണ്. കടത്തനാട് സൊസൈറ്റിയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രശ്‌നപരിഹാരത്തിനുമായി സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. ഒരു കാലഘട്ടത്തില്‍ കേരളീയ സമൂഹത്തില്‍ സാധാരണ മനുഷ്യര്‍ക്ക് വലിയ ആശ്വാസമായിരുന്ന സഹകരണ പ്രസ്ഥാനം മഹത്തായ പാരമ്പര്യമുള്ള ഒരു സാമൂഹ്യ മുന്നേറ്റം കൂടിയാണ്.

അതിന്റെ വിശ്വാസ്യത തകര്‍ക്കുന്ന വാര്‍ത്തകള്‍ പലയിടങ്ങളില്‍ നിന്നായി വരികയാണ്. സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിലൂടെ സഹകരണ പ്രസ്ഥാനങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരും പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ പറഞ്ഞു.

Content Highlight: Content Highlights:- Elderly man's suicide: Government should conduct a proper investigation and bring the culprits to justice, says K.K. Rama MLA

#Latest News #Vatakara Suicide Case #K K Rama

Next TV

Related Stories
തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

Jun 1, 2026 08:37 PM

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ

തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ...

Read More >>
ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

Jun 1, 2026 08:08 PM

ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

ചോറോട് ബഡ്‌സ് സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ...

Read More >>
കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

Jun 1, 2026 04:06 PM

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ അബ്ദുള്ള

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ മരണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, പാറക്കൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jun 1, 2026 02:23 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ലേബർ കോഡ്; വടകരയിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാസമ്മേളനം നടത്തി

Jun 1, 2026 11:16 AM

ലേബർ കോഡ്; വടകരയിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാസമ്മേളനം നടത്തി

വടകരയിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ കോഡ് ചർച്ചാസമ്മേളനം...

Read More >>
പ്രതികളെ അറസ്റ്റ് ചെയ്യുക; വയോധികന്റെ ആത്മഹത്യ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

Jun 1, 2026 10:58 AM

പ്രതികളെ അറസ്റ്റ് ചെയ്യുക; വയോധികന്റെ ആത്മഹത്യ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

വയോധികന്റെ ആത്മഹത്യ ,ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച്...

Read More >>
Top Stories

News Roundup

GCC News