#latest news #organic farming #Kerala Organic Farmers' Association #vadakara
വടകര:(vatakara.truevisionnews.com) ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിക്ക് 50 ശതമാനം സബ്സിഡി അനുവദിക്കണമെന്ന് കേരള ജൈവ കർഷകസമിതി വടകര താലൂക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. വടകര ടിഎസ് ഹാളിൽ കേരള ജൈവ കർഷക സമിതി സംസ്ഥാന ട്രഷറർ ടി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് രാജൻ പുത്തോളിക്കണ്ടി അധ്യക്ഷനായി. സമിതി സംസ്ഥാന കമ്മിറ്റി അംഗം പത്മനാഭൻ കണ്ണമ്പ്രത്ത്, ജി ല്ലാ സെക്രട്ടറി പി രവീന്ദ്രൻ മുചുകുന്ന് എന്നിവർ ക്ലാസെടുത്തു.
കെ വി രാജേന്ദ്രൻ, രവീന്ദ്രൻ ചള്ളയിൽ, പി കെ മധു മോഹനൻ, ടി കെ ഭാസ്കരൻ, സി സി രവീന്ദ്രൻ, കെ സുനിൽ, എൻ കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സമിതി താലൂക്ക് സെക്രട്ടറി പി പി അനിൽകുമാർ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: രാജൻ പുത്തോളി ക്കണ്ടി (പ്രസിഡൻ്റ്), പി പി അനിൽ കുമാർ (സെക്രട്ടറി).
Content Highlight: Kerala Organic Farmers' Association demands subsidy for organic farming
#latest news #organic farming #Kerala Organic Farmers' Association #vadakara













































