#Latest News #Vatakara Accident #Tanker Lorry #Vatakara
വടകര: ( https://vatakara.truevisionnews.com/ ) വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് . ഞാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.
അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlight: Road accident in Vadakara, pedestrian dies after being hit by tanker lorry




































