വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ
Jul 3, 2026 01:57 PM | By Fidha Parvin
#Latest news #Vadakara #Currency #Gold #Smuggling

വടകര: (https://vatakara.truevisionnews.com/) വടകര രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി നാല് ലക്ഷത്തി അൻപതിനായിരം (1,045,0000) രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകളുമായി വടകര സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി.

വടകര നാരായണ നഗരം മാധുരി നിവാസിൽ സുഭാഷിന്റെ മകൻ മനോജ് സുഭാഷ് (36) ആണ് വടകര പൊലീസിന്റെ പിടിയിലായത്. അനധികൃതമായി കറൻസി നോട്ടുകളും സ്വർണ്ണവും കടത്തിക്കൊണ്ടുപോയി നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

വടകര ടൗൺ ഹാളിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്. വടകര അടക്കാതെരു ഭാഗത്ത് നിന്നും പഴയ ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് വരികയായിരുന്ന ടാറ്റാ സഫാരി കാർ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ സൂക്ഷിച്ചിരുന്ന രണ്ട് ബാഗുകളിൽ നിന്നായി രേഖകളില്ലാത്ത കറൻസി നോട്ടുകൾ കണ്ടെടുത്തത്.

പണത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാൻ ഡ്രൈവർ മനോജ് സുഭാഷിന് സാധിച്ചില്ല. ഇന്ത്യൻ കറൻസി വിനിയോഗ ചട്ടത്തിന് വിരുദ്ധമായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണമാണിതെന്ന് വ്യക്തമായതോടെ രാത്രി പണവും ബാഗുകളും കടത്താൻ ഉപയോഗിച്ച സഫാരി കാറും പൊലീസ് മഹസ്സർ പ്രകാരം കസ്റ്റഡിയിലെടുത്തു.

വൻതോതിൽ കറൻസിയും സ്വർണ്ണവും കടത്തുന്ന സംഘടിത മാഫിയയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വടകര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Content Highlight: A young man, a link in a crime gang involved in smuggling a huge amount of currency and gold, has been arrested in Vadakara

#Latest news #Vadakara #Currency #Gold #Smuggling

Next TV

Related Stories
ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

Jul 3, 2026 01:17 PM

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം...

Read More >>
സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2026 12:38 PM

സൈബർ കെണികളിൽ വീഴാതിരിക്കാൻ പുത്തൂർ ഗവ. ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര പുത്തൂർ ഗവ. ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്...

Read More >>
അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

Jul 3, 2026 11:20 AM

അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം അപേക്ഷ...

Read More >>
ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Jul 3, 2026 11:04 AM

ജനരോഷം; ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിൽ ബഹുജന കൂട്ടായ്മ...

Read More >>
വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2026 10:48 AM

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മരണം, വടകരയിലെ തൂങ്ങി മരണം...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:57 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
Top Stories

News Roundup