#Latest news #Youth League #Orkattery #Contractor #Road
ഓർക്കാട്ടേരി: (vatakara.truevisionnews.com) ജലജീവൻ മിഷൻ പദ്ധതിക്കായി റോഡുകളിലെടുത്ത കുഴികൾ പൂർവ്വസ്ഥിതിയിലാക്കാത്ത കോൺട്രാക്ടറുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. കുഴികൾ യഥാസമയം മൂടാത്തത് കാരണം പ്രദേശവാസികൾ വലിയ യാത്രാദുരിതമാണ് നേരിടുന്നതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിനിധികൾ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ളയ്ക്ക് നിവേദനം നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ട്.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ്, ജനറൽ സെക്രട്ടറി മുർഷിദ് കാവിൽ, വൈസ് പ്രസിഡന്റ് ആസിഫ് ഒ കെ, സെക്രട്ടറി യൂനുസ് ടി.സി എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlight: Youth League protests against contractor's negligence in Orkattery













































