കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്
adimage

കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് adimage adimage
2026-07-15T11:56:00 | By Fidha Parvin
#Latest news #Vadakara #BusStrike #Conductor #Kerala

വടകര: (vatakara.truevisionnews.com) ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്നലെ പണിമുടക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 22 മുതൽ വടകര താലൂക്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി യൂണിയൻ സംയുക്ത സമിതി അറിയിച്ചു.

ലസിത ബസിലെ കണ്ടക്ടർ സജാദിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരു സംഘം ആളുകൾ ആക്രമിച്ചത്. പരിക്കേറ്റ സജാദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം മൊബൈലിൽ പകർത്തിയ ചോറോട് സ്വദേശി അഭിനവിനെയും സംഘം മർദിച്ചു.

സംഭവത്തിൽ പോലീസ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പ്രതികളെ വേഗത്തിൽ പിടികൂടണമെന്നും സംയുക്ത സമിതി യോഗം ആവശ്യപ്പെട്ടു.

എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ. സതീശൻ, മടപ്പള്ളി മോഹനൻ, ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, കെ. പ്രകാശൻ, പി. സജീവ് കുമാർ, മജീദ് അറക്കിലാട് എന്നിവർ സംസാരിച്ചു.ബസ് പണിമുടക്ക് മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.

ദീർഘദൂര ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയുമാണ് പലരും ആശ്രയിച്ചത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താത്ത സ്ഥലങ്ങളിലുള്ളവർക്ക് യാത്ര ഏറെ പ്രയാസമായി. 

Content Highlight: Private Buses Strike in Vadakara-Thalassery Route Over Conductor Attack

#Latest news #Vadakara #BusStrike #Conductor #Kerala

adimage

Next TV

adimage
Related Stories
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്:  പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

Jul 15, 2026 03:04 PM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്: പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പ്രീന ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങി....

Read More >>
ആത്മഹത്യ; അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണയെന്ന് പരാതി

Jul 15, 2026 02:21 PM

ആത്മഹത്യ; അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണയെന്ന് പരാതി

വടകര അഴിയൂരിൽ പതിനേഴുകാരനായ അഭിജിത്ത് വീട്ടിനുള്ളിൽ ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട വിചാരണയിലും ക്രൂരമായ മർദ്ദനത്തിലും മനംനൊന്താണ് അഭിജിത്ത്...

Read More >>
'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 15, 2026 12:51 PM

'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആയഞ്ചേരി കച്ചേരിപ്പറമ്പ് 17-ാം വാർഡിൽ ലഹരിയില്ലാ ആയഞ്ചേരി പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദീകരണം. ലഹരി...

Read More >>
adimageadimage
തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

Jul 15, 2026 12:13 PM

തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

വടകര അടയ്ക്കാത്തെരു എസ്.ബി.ഐക്ക് സമീപത്തെ പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മഴയിൽ ഇടിഞ്ഞുവീഴാൻ സാധ്യത. വിദ്യാർഥികളും യാത്രക്കാരും...

Read More >>
വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

Jul 15, 2026 11:01 AM

വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം നവീകരിച്ച് യാത്രക്കാർക്കുള്ള എ.സി. വിശ്രമുറികളും ഡോർമെട്രിയും ഒരുക്കുന്നു. റെയിൽവേയുടെ മൂന്ന്...

Read More >>
ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

Jul 15, 2026 10:12 AM

ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

മംഗലാട് ക്ഷീരകർഷകൻ ഇബ്രാഹിമിന്റെ പശുവിന് ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾ.അപൂർവ സംഭവം കാണാൻ നിരവധി പേർ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage