തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ
adimage

തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ

തകർന്നുവീഴാം; വടകരയിൽ ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണിയിൽ adimage adimage
2026-07-15T12:13:00 | By Fidha Parvin
#Latest news #Vadakara #Adakkatharu #Building #Safety #Kerala

വടകര: (vatakara.truevisionnews.com) ദേശീയപാതയോരത്ത് പാതി പൊളിച്ച കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. അടയ്ക്കാത്തെരുവിലെ മൂന്ന് കെട്ടിടങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി പാതി പൊളിച്ച നിലയിൽ തുടരുന്നത്. ഇവ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാണ്.

അടയ്ക്കാത്തെരു എസ്.ബി.ഐ.ക്ക് സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊളിച്ചിട്ടുള്ളത്. ബാക്കിഭാഗം കാടു മൂടിക്കിടക്കുകയാണ്. ചുമരിൽ നിന്ന് കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. ഏത് സമയത്തും ഇവ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്.

ശക്തമായ മഴയിൽ കെട്ടിടം ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.കെട്ടിട ഉടമയും മുൻ വാടകക്കാരനും തമ്മിൽ കേസ് നടക്കുന്നതിനാലാണ് ബാക്കിഭാഗം പൊളിച്ചുമാറ്റാത്തത്. കൈനാട്ടി ഭാഗത്തുനിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിന്റെ സമീപത്താണ് കെട്ടിടം.

എസ്.ജി.എം.എസ്.ബി സ്കൂളിലെ വിദ്യാർഥികളും എസ്.ബി.ഐയിലേക്ക് വരുന്നവരും ദിവസവും ഈ വഴിയിലൂടെ പോകുന്നുണ്ട്.കോഫിഹൗസിന് സമീപത്തെ മറ്റ് രണ്ട് നാലുനില കെട്ടിടങ്ങളുടെയും ജനലുകളും ഭാഗങ്ങളും പൊളിച്ചിട്ടുണ്ട്. ഇവയ്ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന സംശയവുമുണ്ട്.

ഉടൻ പൊളിച്ചുമാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ വലിയ അപകടം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ പരാതി നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കെ. സുനിൽകുമാർ പറഞ്ഞു. എന്നാൽ ഇതുവരെ നടപടിയായിട്ടില്ല.

Content Highlight: Half Demolished Buildings at Adakkatharu Vadakara Pose Danger to Public

#Latest news #Vadakara #Adakkatharu #Building #Safety #Kerala

adimage

Next TV

adimage
Related Stories
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്:  പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

Jul 15, 2026 03:04 PM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസ്: പ്രതി പ്രീന ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പ്രീന ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങി....

Read More >>
ആത്മഹത്യ; അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണയെന്ന് പരാതി

Jul 15, 2026 02:21 PM

ആത്മഹത്യ; അഴിയൂരിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണയെന്ന് പരാതി

വടകര അഴിയൂരിൽ പതിനേഴുകാരനായ അഭിജിത്ത് വീട്ടിനുള്ളിൽ ജീവനൊടുക്കിയ സംഭവം ആൾക്കൂട്ട വിചാരണയിലും ക്രൂരമായ മർദ്ദനത്തിലും മനംനൊന്താണ് അഭിജിത്ത്...

Read More >>
'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 15, 2026 12:51 PM

'ലഹരിയില്ലാ ആയഞ്ചേരി'; ആയഞ്ചേരി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആയഞ്ചേരി കച്ചേരിപ്പറമ്പ് 17-ാം വാർഡിൽ ലഹരിയില്ലാ ആയഞ്ചേരി പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദീകരണം. ലഹരി...

Read More >>
adimageadimage
കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

Jul 15, 2026 11:56 AM

കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധം: വടകര താലൂക്കിൽ 22 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

വടകരയിൽ ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ പണിമുടക്കി. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 22...

Read More >>
വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

Jul 15, 2026 11:01 AM

വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം ഇനി അത്യാധുനിക വിശ്രമകേന്ദ്രം; ഒപ്പം മൂന്ന് പ്രധാന ഓഫീസുകളും

വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ് കെട്ടിടം നവീകരിച്ച് യാത്രക്കാർക്കുള്ള എ.സി. വിശ്രമുറികളും ഡോർമെട്രിയും ഒരുക്കുന്നു. റെയിൽവേയുടെ മൂന്ന്...

Read More >>
ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

Jul 15, 2026 10:12 AM

ഇരട്ടി സന്തോഷമല്ല, മൂന്നിരട്ടി മധുരം; വടകരയിൽ ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി പശു

മംഗലാട് ക്ഷീരകർഷകൻ ഇബ്രാഹിമിന്റെ പശുവിന് ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങൾ.അപൂർവ സംഭവം കാണാൻ നിരവധി പേർ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage