'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്
adimage

'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

'ചൂട്ട്' വിജയാഘോഷം; ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് adimage adimage
2026-07-20T13:27:00 | By Fidha Parvin
#Latest news #Choot Movie #Premika Films #Zoom Cinemas #Vadakara Keerthi Theatre #Malayalam Movie #Silver Jubilee

വടകര : (https://vatakara.truevisionnews.com/ )  പ്രേമിക ഫിലിംസും സൂം സിനിമാസും ചേർന്ന് നിർമ്മിച്ച ജനകീയ ചിത്രം 'ചൂട്ട്' ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നതിന്റെ സിൽവർ ജൂബിലി ആഘോഷം വടകര കീർത്തി തിയറ്ററിൽ ആവേശപൂർവം നടന്നു.

വടകരയെയും പരിസര പ്രദേശങ്ങളെയും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞു. പിന്നണി ഗായകൻ വി.ടി മുരളിയാണ് വിജയാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ , മണലിൽ മോഹനൻ, പ്രേംകുമാർ വടകര, തയ്യുള്ളതിൽ രാജൻ, പത്മലോചനൻ, സുഗുണേഷ് കുറ്റിയിൽ, പ്രദീപ് കളരിപ്പടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നൂറോളം നാടക-സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് 'ചൂട്ട്' പിറന്നത്. തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത് കെ.വി.എ പ്രസാദാണ്. പ്രണയവും വിപ്ലവവും കോർത്തിണക്കി ഒരു സാധാരണ യുവാവിന്റെ ജീവിത പ്രതിസന്ധികളിലൂടെയുള്ള യാത്രയാണ് ചിത്രം പറയുന്നത്.

എ.കെ രഞ്ജിത്തിന്റെ വരികൾക്ക് സമദ് അമ്മാസ് സംഗീതം നൽകി. സിത്താര കൃഷ്ണകുമാറും അഫ്സലുമാണ് ഗാനങ്ങൾ ആലപിച്ചത്.ആദർശ് കൃഷ്ണ, ശിവപ്രിയ, മുഹമ്മദ് പേരാമ്പ്ര, രാജേന്ദ്രൻ തായാട്ട്, രമാദേവി, ലീല കോറോത്ത്, രാമചന്ദ്രൻ ചോറോട്, കലാഭവൻ നന്ദന, രാജീവൻ പതിയാരക്കര, അനൂപ് തലായി, ശ്രീനി പതിയാരക്കര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

പ്രദീപൻ കളരിപ്പടി കലാസംവിധാനവും ഹരി ജി നായർ എഡിറ്റിംഗും സാജൻ കെ റാം പശ്ചാത്തല സംഗീതവും നിർവഹിച്ചു. പൂർണമായും വടകരയിലും പരിസരത്തും ചിത്രീകരിച്ച സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത അണിയറ പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

Content Highlight: Choot Malayalam Movie Completes 25 Days, Silver Jubilee Celebration Held at Vadakara Keerthi Theatre

#Latest news #Choot Movie #Premika Films #Zoom Cinemas #Vadakara Keerthi Theatre #Malayalam Movie #Silver Jubilee

adimage

Next TV

adimage
Related Stories
സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

Jul 20, 2026 04:58 PM

സ്വന്തം ജീവൻ പണയം വെച്ച നന്മ; കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

വടകരയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. മണിയൂർ പഞ്ചായത്തിന്റെ രക്ഷാമിത്ര സംഘവും നാട്ടുകാരും ചേർന്ന്...

Read More >>
ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു

Jul 20, 2026 01:04 PM

ആയഞ്ചേരി കുടുംബശ്രീ സി.ഡി.എസ് 'വിഷൻ ബിൽഡിംഗ്' പരിശീലനം സമാപിച്ചു

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വിഷൻ ബിൽഡിംഗ് പരിശീലനം സമാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ മോഡൽ സി.ഡി.എസ് ആക്കുകയാണ്...

Read More >>
വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

Jul 20, 2026 12:35 PM

വടകരയിൽ പാലിയേറ്റീവ് കെയർ മേഖലാ ചർച്ചാ സംഗമം സംഘടിപ്പിച്ചു

വടകരയിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ചർച്ച. ഹോം കെയർ, പരിശീലനം, സംഘാടനം എന്നീ വിഷയങ്ങളിൽ 12 ക്ലിനിക്കുകളിലെ...

Read More >>
adimageadimage
ആയഞ്ചേരിയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 11:39 AM

ആയഞ്ചേരിയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര ആയഞ്ചേരിയിൽ 67 കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനസിക വിഷമം കാരണമാണെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസെടുത്ത്...

Read More >>
പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

Jul 19, 2026 03:43 PM

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: ചോമ്പാല സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

വടകരയിൽ പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചോമ്പാല സ്വദേശിനി അഫീഫ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

Jul 19, 2026 02:57 PM

ആയഞ്ചേരിയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി കവർച്ച

വടകര ആയഞ്ചേരിയിൽ വ്യാപാരിയെ കാറിടിച്ച് വീഴ്തി പെപ്പർ സ്പ്രേ തളിച്ച് തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു. സംഭവത്തിൽ 4 പേർക്കെതിരെ പോലീസ്...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage