നാദാപുരം: (truevisionnews.com) സംസ്ഥാന പാതയിലും തെരുവുപട്ടികളുടെ വിളയാട്ടം. റോഡിനു കുറുകെ ചാടിയ മൂന്ന് തെരുവുപട്ടികൾ ബൈക്കിനെ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു.
ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക്. ചേലക്കാട് സ്വദേശി പുതുക്കോട്ടുമ്മൽ ഷൈജു (42) നാണ് പരിക്കേറ്റത്. കൈക്കും കാലിനും തലയ്ക്കും സാരമായി പരിക്കേറ്റ ഷൈജുവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പകൽ പതിനൊന്ന് മണിയോടെയാണ് അപകടം. കല്ലാച്ചി എസിസി സിമെന്റ് ഷോറൂമിന് മുൻവശത്ത് വച്ചാണ് തെരുവുപട്ടികൾ റോഡിനു കുറുകെ ചാടിയത്. നാദാപുരം ഭാഗത്ത് നിന്ന് ചേലക്കാട്ടേക്ക് പോവുകയായിരുന്നു ഷൈജു.
#Accident #Kallachi #dogs #jumpacross #biker #seriouslyinjured



























.jpeg)





