നാദാപുരം : (nadapuramnews.com) ഈ നാടിനെ ബോധപൂർവ്വം പിറകോട്ടടിപ്പിക്കാൻ കേരളത്തെ ശ്വാസം മുട്ടിക്കുന്ന നയം കേന്ദ്രം തിരുത്താൻ തയ്യാറാകണമെന്ന് മുഖമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവകേരള സദസ്സിന്റെ നാദാപുരഞ്ഞെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേയുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രസർക്കാർ തുടരുന്നത്. 
കാർഷിക മേഖലയും വലിയ പ്രതിസന്ധിയിലാണ് . നാളീകേരകർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇതിന് ഇടവരുത്തിയത് ആസിയാൻ കരാറാണ്.
വിദ്ദേശത്ത് നിന്ന് ഉല്പന്നങ്ങൾ വ്യാപകമായി ഇറക്കുമതി ചെയ്യുന്നു. നാളീകേര മൂല്യവർദ്ധിത ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
#navaKerala #audience #Center #should #ready #correct #policy #suffocating #Kerala #ChiefMinister #PinarayiVijayan




































