ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളന്റിയർമാർ വയനാട്ടിലെ ആദിവാസി സഹോദരങ്ങൾക്ക് വസ്ത്രങ്ങൾ എത്തിച്ചു നൽകി.
എൻ എസ് എസ് വളണ്ടിയർമാർ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച 700 ൽ പരം വസ്ത്രങ്ങളാണ് വയനാട്ടിലെ അതീവ ദുർബല വിഭാഗമായ ഗോത്ര വർഗ്ഗക്കാർക്ക് കനത്ത മഴയെ അവഗണിച്ച് എത്തിച്ചത്.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി, സ്റ്റാഫ് പ്രതിനിധികളായ ജിതിൻ വരപ്രത്ത്, പി.പി ബബിത, എൻ എസ് എസ്
വളണ്ടിയർമാരായ മുഹമ്മദ് ഷിബിൽ, എൻ.കെ അഭിഷിക്ത്, ജി.അഭിനന്ദ്, ദർശിൽ വിനോദ് എന്നിവർ നേതൃത്വം നൽകി.
#NSS #volunteers #help #tribals #Wayanad











































