നാദാപുരം: (nadapuram.truevisionnews.com)വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിശ്രമമില്ലാതെ ഹരിതകര്‍മ സേന. വീട് തകര്‍ന്നവരും അപകട ഭീഷണിയുള്ള വീടുകളിലുള്ളവരും അടക്കം തൊള്ളായിരത്തിലധികം പേരാണ് വിലങ്ങാട്ട് അഞ്ചിടത്തായി ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
10 ദിവസത്തിലേറെയായി വിവിധ ക്യാമ്പുകളില്‍ വാണിമേല്‍ പഞ്ചായത്തിലെ ഹരിതകര്‍മ സേനയും വിശ്രമമില്ലാതെ ജോലിയിലാണ്. വിലങ്ങാട്, വെള്ളിയോട് സകൂളുകളില്‍ പഠനം ആരംഭിക്കേണ്ടതിനാല്‍ സ്‌കൂള്‍ പരിസരം ശുചീകരിക്കുന്നതിന് ഹരിതകര്‍മ സേന കഠിനാധ്വാനമാണ് ചെയ്തത്.
ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മാലിന്യം അതത് സമയംതന്നെ മാറ്റി ശുചീകരിക്കുന്നു.
എന്നാല്‍ വാണിമേല്‍ എംസിഎഫ് കേന്ദ്രമില്ലാത്തതിനാല്‍ ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യം പലപ്പോഴും റോഡരികില്‍ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു.
#without #rest #Haritakarma #Sena #free #karma #reliefcamp












































.jpeg)