അരൂർ: (nadapuram.truevisionnews.com) "മാറാനുറച്ച് പുറമേരി, ലക്ഷ്യം വികസന മുന്നേറ്റം" എന്ന മുദ്രാവാക്യവുമായി യുഡിഎഫ് പുറമേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗ്രാമയാത്രയ്ക്ക് അരൂരിൽ തുടക്കമായി. അരൂർ നടക്ക് മീത്തലിൽ വെച്ച് നടന്ന ചടങ്ങ് പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ദൈവത്തിന് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് ഇടത് ഭരണത്തിലുള്ളതെന്ന് പാറക്കൽ പറഞ്ഞു. പി അജിത്ത് അധ്യക്ഷത വഹിച്ചു. വി.എം ചന്ദ്രൻ, കെ സജീവൻ, എ.പി മുനീർ പ്രസംഗിച്ചു.ഡയരക്‌ടർ പി അജിത്ത്, കോ-ഓഡിനേറ്റർ എ.പി മുനീർ,ക്യാപ്ടൻ കെ മുഹമ്മദ് സാലിഹ് വൈസ് ക്യാപ്‌ടൻ ടി കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി. നടേമ്മൽ അരൂർ, കല്ലുമ്പുറം, പെരുണ്ടച്ചേരി, സിറ്റി പാലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം എളയടത്ത് സമാപിച്ചു. ശനിയാഴ്ച തണ്ണീർ പന്തലിൽ നിന്ന് ആരംഭിച്ച് പുറമേരിയിൽ സമാപിക്കും .രജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യും
UDF Gram Yatra begins in Athurugiriya with the aim of advancing development



































