കല്ലാച്ചി: [nadapuram.truevisionnews.com] സ്വകാര്യ ടെലികോം സ്ഥാപനത്തിന്റെ കേബിൾ സ്ഥാപിക്കൽ ജോലിക്കായി അങ്ങോട്ടും ഇങ്ങോട്ടും കുഴിയെടുത്തതോടെ ടൗൺമുഴുവൻ ഗതാഗതം താറുമാറായി. ജോലിക്കിടെ ഒരു ലോറി വൈദ്യുതി ലൈനിൽ തട്ടിയതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി.
സംസ്ഥാന പാതയിൽ ആഴ്ചകളായി തുടരുന്ന കുഴിവെട്ട് ഇപ്പോൾ റോഡുകളിലേക്കും വ്യാപിച്ചു. കുഴികളിൽ മഴവെള്ളം നിറഞ്ഞതും ഇടയ്ക്കിടെ പെയ്യുന്ന മഴയും നാട്ടുകാരുടെ ദുരിതം കൂട്ടി.
സംസ്ഥാന പാതയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി വാരിക്കുഴികൾ മൂടിയത് ഏറെ കഴിയാതെ തന്നെയാണ് പുതിയ കുഴിവെട്ട് ആരംഭിച്ചതെന്നും ജനങ്ങൾ പരാതിപ്പെട്ടു.
Traffic congestion is severe.











































