വളയം:[nadapuram.truevisionnews.com] പ്രാഥമിക ബാങ്കുകളുടെ വളർച്ചയും പുരോഗതിയുമാണ് കേരള ബാങ്കിൻ്റെ ലക്ഷ്യമെന്നും സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളെന്നും കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ പറഞ്ഞു.
സഹകരണ പ്രസ്ഥാനത്തിൻ്റെ നെടുംതൂണായ കേരളാ ബാങ്ക് ചെയർമാനായി ചുമതലയേറ്റ പി മോഹനൻ മാസ്റ്റർക്ക് വളയത്ത് സഹകരണ ബാങ്ക് നേതൃത്വ നൽകിയ സ്നേഹോഷ്മള വരവേൽപ്പിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളയം ടൗണിൽ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻ്റ് ഒപി അശോകൻ അധ്യക്ഷനാകും.
നാടിൻ്റെ സ്നേഹോപഹാരം പി പി ചാത്തു സമ്മാനിച്ചു.. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സഹകാരികളുമായ. എം ദിവാകരൻ, സി.എച്ച് ശങ്കരൻ , സി ചന്ദ്രൻ, ടിഎംവി ഹമീദ് , എ.കെ രവീന്ദ്രൻ , സി ബാലൻ, ഒ പ്രേമൻ, കെ ലിജേഷ്, വിപി മമ്മുഹാജി, അനു സുനിൽ , കെ.പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
ബാങ്ക് ഡയറക്ടർ കെ.എൻ ദാമോദരൻ സ്വാഗതവും സെക്രട്ടറി വി.പി ഷീജയും നന്ദിയും പറഞ്ഞു.
Service will be speeded up - Kerala Bank President P Mohanan Master










































