നാദാപുരം: [nadapuram.truevisionnews.com] നാദാപുരം മേഖലയിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച സിപിഐ(എം) നാദാപുരം ഏരിയാ കമ്മിറ്റിയുടെ മുൻ അംഗവും കർഷകസംഘം ഏരിയാ സെക്രട്ടറിയുമായിരുന്ന കുനിച്ചോത്ത് കുമാരന്റെ പത്താം ചരമവാർഷികം അനുസ്മരിച്ചു.
സിപിഐ(എം) നാദാപുരം ലോക്കൽ കമ്മിറ്റി നേതൃത്യത്തിൽ നടന്ന പരിപാടികളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനം എന്നിവ ഉൾപ്പെട്ടു. സി.എച്ച്. മോഹനൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.
വി. കുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരോത്ത് ഫൈസൽ, സി.എച്ച്. ബാലകൃഷ്ണൻ, ടി. കണാരൻ എന്നിവർ സ്മരണപ്രഭാഷണം നടത്തി. വി.കെ. സലീം സ്വാഗതം പറഞ്ഞു.
Recalled, Communist Peasants' Movement



























.png)
_(24).jpeg)






