ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ 120 മത് വാർഷികാഘോഷം ആരവം " സമുചിതമായി ആഘോഷിച്ചു. നഴ്‌സറി വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.

വാർഡ് മെമ്പർ കെ.പി സലീന വാർഷികാഘോഷ ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരനോദ്‌ഘാടനവും നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ടി.കെ പ്രജീഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത്, മാനേജർ പി.അഭിലാഷ്, ടി.കെ രമിത്ത്‌കുമാർ, കെ പ്രവീൺ,വി.പി ഇന്ദിര,സ്റ്റാഫ് സെക്രട്ടറി എം ഷീന എന്നിവർ പ്രസംഗിച്ചു.
#Aaravam #brilliant #conclusion #annual #celebration #Iringannoor #LP #School