നാദാപുരം: (nadapuram.truevisionnews.com)കാർഷിക മേഖല സ്വയം പര്യാപ്തമാക്കാൻ നിരവധി ഇടപെടലുകൾ സംസ്ഥാന സർക്കാർ സ്വീകരിച്ചെങ്കിലും, കേന്ദ്ര നിയത്തിന്റെ നൂലാമാലകൾ കൊണ്ട് കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യജീവികളെ തുരത്താൻ കഴിയാത്ത സാഹചര്യമാണ്. അതു മൂലം കർഷകരെ കണ്ണീരിലാഴ്ത്തി കാർഷിക വിളകൾ കൂട്ടത്തോടെ വന്യമൃഗങ്ങൾ നശിപ്പിക്കുകയാണ്.
വന്യമൃഗങ്ങളെ നശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം എം വൈ എം ഹാളിൽ എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി കെ ബാലകൃഷ്ണൻ , സി.പി മഹീന്ദ്രൻ, ടി. ലീന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി.കെ ശിവദാസൻ റിപ്പോർട്ടും എം.എം അശോകൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എ.കെ രവീന്ദ്രൻ ,സുകുമാരൻ മാസ്റ്റർ, മഹിജ എന്നിവർ സംസാരിച്ചു.


ടി.സുനിഷ് രക്ത സാക്ഷി പ്രമേയവും ,എം.കെ ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Farmers group Nadapuram regional conference action taken destroy wild animals