വടകര :(vatakara.truevisionnews.com) "രാസലഹരിയുടെ വലയത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ ഒന്നുചേരാം ഒത്തുപിടിക്കാം " എന്ന സന്ദേശവുമായി എസ് എൻ ഡി പി യോഗം വനിത സംഘം വടകര യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ നടന്ന ബോധവൽക്കരണ റാലി യൂണിയൻ ഓഫീസ്പരിസരത്ത് നിന്ന് യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
ധർമ്മത്തിൽ അധിഷ്ടിതമായ ജീവിതമാണ് ലഹരിയെന്ന മഹാഗുരുവിൻ്റെ ഉപദേശമാണ് വർത്തമാനകാലത്ത് പ്രസക്തമെന്ന് അദ്ദേഹം പറഞ്ഞു. രാസലഹരിയുടെ ഹബ്ബായി കേരളം മാറി കഴിഞ്ഞു. ഈ സ്ഥിതി നമ്മെ വല്ലാതെ ഭയപ്പെടുത്തുകയാണ്. ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിനും മത ജാതിഭേതമന്യയും നാമൊരുമിച്ച് പൊരുതണമെന്നും പിഎം രവീന്ദ്രൻ പറഞ്ഞു.


റാലി നഗരം ചുറ്റി വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.ടി ഹരി മോഹൻ ഉദ്ഘാടനം ചെയ്തു. രാസലഹരിയുടെ പിടിയിലമരുന്നവർക്ക് ജാതിയും മതവുമില്ല. അത് സമൂഹത്തെയാകെ കാർന്നുതിന്നുകയാണെന്നും ഇതിനെതിരായുള്ള ശക്തമായ ഇടപെടലുകൾ ഭരണകൂടങ്ങളിൽ നിന്നും ഉണ്ടാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യോഗം ഡയരക്ടർ ബാബു പൂതംപാറ പറഞ്ഞു.
ഗീത രാജീവ് സ്വാതം പറഞ്ഞു സുഭാഷിണി സുഗുണേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെൻ്റ് പ്രസിഡണ്ട് രജനീഷ് സംസാരിച്ചു. റഷീദ് പി കെ. ദിനേശ് മേപ്പയിൽ പ്രമോദ് ചോറോഡ് എന്നിവർ സംബന്ധിച്ചു. അനിത രാജീവ് നന്ദിയും പറഞ്ഞു.
SNDP Yogam womens group holds anti drug rally vatakara