പുറമേരി: (nadapuram.truevisionnews.com) കോഴിക്കോട് പുറമേരിയിൽ വാഹനത്തിന്റെ യഥാര്‍ഥ നമ്പര്‍പ്ലേറ്റ് മറച്ചുവെച്ച് യാത്ര ചെയ്ത വിവാഹ സംഘത്തിന്റെ യാത്ര തടഞ്ഞ് നാട്ടുകാര്‍. നിയമം ലംഘിച്ച് ആഡംബര വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ജസ്റ്റ് മാരീഡ് എന്ന ബോര്‍ഡുകള്‍ പതിപ്പിച്ചായിരുന്നു പല വാഹനങ്ങളുടെയും യാത്ര. സംഭവത്തിൽ നാല് വാഹനങ്ങളിലെ ഡ്രൈവർമാർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
കൂനിങ്ങാട് റോഡിലാണ് സംഭവം. നാട്ടുകാര്‍ വാഹനം തടഞ്ഞ് ചോദ്യം ചെയ്തതോടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് പതിപ്പിച്ചിരുന്ന ബോര്‍ഡുകള്‍ കാര്‍ ഓടിച്ചിരുന്നവര്‍ നീക്കം ചെയ്യുകയായിരുന്നു.



വിവാഹ സംഘം സഞ്ചരിച്ച വാഹനം സ്‌കൂട്ടറുമായി അടുത്തത് ചോദ്യം ചെയ്തതോടെയാണ് വാഹനത്തിന്റെ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്തത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചെങ്കിലും നാദാപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ യാത്രക്കാര്‍ മുങ്ങുകയായിരുന്നു.
വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിലെ നമ്പര്‍ പ്ലേറ്റില്‍ ജസ്റ്റ് മാരിഡ് സ്റ്റിക്കര്‍ പതിപ്പിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ള സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ചതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
Locals stopped cars with Just Marriage number plates outside Nadapuram police register case