Featured

നാദാപുരത്തെ എൽഡിഎഫ് പരാതിക്ക് പിന്നിൽ പരാജയഭീതി മാത്രം -യുഡിഎഫ്

News |
Aug 8, 2025 04:41 PM

നാദാപുരം:(nadapuram.truevisionnews.com)  ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ വ്യാപകമായി അനധികൃത വോട്ടുകൾ ചേർക്കപ്പെടുന്നു എന്ന സിപിഎം കമ്മിറ്റിയുടെ പരാതി പരാജയം ബോധ്യപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണെന്ന് യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

യുഡിഎഫിന് കൃത്യമായി മേധാവിത്വമുള്ള നാദാപുരം പഞ്ചായത്തിന്റെ അധികാരം പിടിച്ചെടുക്കാൻ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് മാസങ്ങളായി. ഭരണതലത്തിൽ സ്വാധീനം ഉപയോഗപ്പെടുത്തി, അശാസ്ത്രീയമായ രീതിയിൽ വാർഡുകളെ മുറിച്ചു മാറ്റുകയും, സ്ഥാനം തെറ്റിച്ച് വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയും, എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിക്കുകയും ചെയ്തതിനെതിരെ, ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരിക്കുകയാണ്.

എല്ലാ ജനാധിപത്യം മര്യാദകളും കാറ്റിൽ പറത്തി, ജനഹിതം നോക്കാതെ, രാഷ്ട്രീയപ്രേരിതമായി നാട്ടിനെ വെട്ടി മുറിക്കുന്ന ഇടതുപക്ഷ സമീപനത്തിന് എതിരായി ഉയർന്നുവന്ന ജനരോഷം ആണ് വോട്ടർ പട്ടികയുടെ ചേർക്കൽ പ്രക്രിയയിൽ ആളുകളുടെ സ്വയം മുന്നോട്ടേക്കുള്ള വരവ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാനുള്ള ഏതു ശ്രമത്തെയും ജനകീയ മുന്നേറ്റത്തിലൂടെ തടഞ്ഞുനിർത്തുമെന്നും യുഡിഎഫ് ചെയർമാൻ ഹമീദ് വലിയാണ്ടിയും, കൺവീനർ അഡ്വ കെഎം രഘുനാഥും അറിയിച്ചു.

UDF says fear of defeat is behind LDF's complaint in Nadapuram

Next TV

Top Stories










News Roundup






//Truevisionall